പുതുപ്പരിയാരത്ത് കോളനിയിൽ വന്നത് കാട്ടുപൂച്ചയെന്ന് വനപാലകർ

പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിലിറങ്ങിയത് പുലിയല്ല, കാട്ടുപൂച്ചയെന്ന് വനം വകുപ്പ്. പുതുപ്പരിയാരം കെ.എം.ആർ ഹൗസിങ് കോളനിയിൽ കഴിഞ്ഞദിവസം രാത്രി പുലിയിറങ്ങിയതായി നാട്ടുകാർ അറിയിച്ചത് പ്രകാരം വനപാലകരും ദ്രുതപ്രതികരണ സേനയും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. പാദമുദ്രകൾ വിദഗ്​ധ പരിശോധന നടത്തി തെളിവെടുത്തിരുന്നു. കാൽപ്പാടുകളുടെ പരിശോധന റിപ്പോർട്ട് കാട്ടുപൂച്ചയെന്ന സ്ഥിരീകരണത്തിന് ശക്തിപകരുന്ന തെളിവായതായി വനപാലകർ പറയുന്നു. അതേസമയം, വനപാലകരും ആർ.ആർ.ടിയും സ്ഥാപിച്ച കാമറയിൽ പുലിയുടെയോ മറ്റ് ജീവികളുടെയോ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. പടം) KL KD colony പുതുപ്പരിയാരം കെ.എം.ആർ ഹൗസിങ് കോളനിയിൽ വനപാലകർ പരിശോധിച്ച ജീവിയുടെ കാൽപാടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.