അക്ഷര വിളംബരം

lead പട്ടാമ്പി: അക്ഷര വിളംബരത്തോടെ വിദ്യാലയങ്ങൾ വീണ്ടും സജീവമായി. നവാഗതരെ മധുരവും പഠനോപകരണങ്ങളും നൽകി സ്വീകരിച്ച് പ്രവേശനോത്സവം ആർഭാടമായി നടന്നു. നാടൻകലകളും വാദ്യഘോഷങ്ങളും ഉത്സവത്തിന് പൊലിമയേകി. അധ്യാപകരും പി.ടി.എയും ദിവസങ്ങളോളം നടത്തിയ പ്രയത്നത്തിൽ പുതിയ അധ്യയനവർഷാരംഭം ആഘോഷമായി. ബ്ലോക്കു​തല പ്രവേശനോത്സവം പട്ടാമ്പി ജി.യു.പി സ്കൂളില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സൻ ഒ. ലക്ഷ്മികുട്ടി അധ്യക്ഷയായി. വിളയൂർ കുപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂളിൽ വാർഡ് മെംബർ കെ. സാജിത ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.പി. വാഹിദ് അധ്യക്ഷനായി. പഠനോപകരണ വിതരണം ​ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം തസ്ലീമ ഇസ്മായിൽ നിർവഹിച്ചു. മണ്ണേങ്ങോട് എ.യു.പി സ്കൂളില്‍ വാര്‍ഡ് മെംബര്‍ എസ്. മിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഇ. സുരേഷ്കുമാര്‍ അധ്യക്ഷനായി. കുറുവട്ടൂർ കെ.എം.എൽ.പി സ്കൂളിൽ വാർഡ് മെംബർ ബിന്ദു സന്തോഷ് ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ബഷീർ ആലിക്കൽ അധ്യക്ഷനായി. ഫോട്ടോ pewptb 01 ​​​േബ്ലാക്കു​തല പ്രവേശനോത്സവം പട്ടാമ്പി ജി.യു.പി സ്കൂളില്‍ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു pewptb 012കുറുവട്ടൂർ കെ.എം.എൽ.പി സ്കൂളിൽ വാർഡ് മെംബർ ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.