പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിലും പുലി ഇറങ്ങിയതായി നാട്ടുകാർ അറിയിച്ച പശ്ചാത്തലത്തിൽ വനപാലകർ കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനിലെ കെ.എം.ആർ അവന്യൂ ഹൗസിങ് കോളനിയിൽ പുലിയിറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച രാത്രി 11.30ഓടെ പുലിയെ കണ്ടുവെന്ന് നാട്ടുകാരിലൊരാൾ വനം ദ്രുത പ്രതികരണസേനയെ വിവരമറിയിക്കുകയായിരുന്നു. സംഭവസമയം നായ്ക്കൾ നിർത്താതെ കുരച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്തെത്തി വിശദ പരിശോധന നടത്തിയെങ്കിലും ആ സമയം പുലിയെ കണ്ടതുമില്ല. പുലിയുടേതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തിയില്ല. പുലിയെ കണ്ടെന്ന് പരിസരവാസി പറഞ്ഞ സാഹചര്യത്തിൽ ഇത് വരാനുള്ള സാധ്യത വനപാലകർ തള്ളിക്കളയുന്നില്ല. അതേസമയം, വനപാലകരും ആർ.ആർ.ടിയും ജനസുരക്ഷ മാനിച്ച് പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്തും പരിസരങ്ങളിലും രാത്രികാല റോന്തുചുറ്റൽ നടത്തും. ജനപ്രതിനിധികളും പൗരപ്രമുഖരും സ്ഥലം സന്ദർശിച്ചു. പുലിയെ കണ്ടതായ വിവരം മാസങ്ങൾക്കുശേഷം വീണ്ടും പുതുപ്പരിയാരത്തെ ഭീതിയിലാക്കി. പടം) KLKDPudupariyaram P പുതുപ്പരിയാരം കെ.എം.ആർ അവന്യൂ ഹൗസിങ് കോളനിയിൽ വനപാലകർ സ്ഥാപിച്ച കാമറ ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.