കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം

കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല സമ്മേളനം പാലക്കാട്: പെൻഷൻകാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ വാട്ടർ അതോറിറ്റിക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അപ്പു, സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൾ ബഷീർ, കെ. ഉണ്ണികൃഷ്ണൻ, കെ.സി. പ്രീത്, കെ. മുരളി, എം. അബ്ബാസ്, എൻ. ജ്യോതി, എസ്. ശിവാനന്ദൻ, സുബ്രമണ്യൻ, അരവിന്ദൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഐ.സി. ദിവാകരദാസ് സ്വാഗതവും കെ. രാമൻകുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. മുസ്തഫ (പ്രസി.), വിജയകുമാർ (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.