Posted On
date_range Updated On
date_range കോട്ടക്കലിൽ പൊലീസ് ലാത്തിവീശി; യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്
കോട്ടക്കൽ: മുസ്‍ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ ഭരണ പക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പിന്നാലെ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി. രണ്ടു പേർക്ക് പരിക്കേറ്റു.
വികസനസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിച്ച സി.പി.എമ്മിലെ വി. സരളക്കുളള മുറി മുകൾ നിലയിലേക്ക് മാറ്റിയത് സി.പി.എം ചോദ്യം ചെയ്ത് രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
നഗരസഭ അധ്യക്ഷയുടെ ചേംബറിനോട് ചേർന്നാണ് സ്ഥിരം സമിതിയുടെ മുറി. ഇവിടെ മരാമത്തിലെ പി.ടി.അബ്ദുവിനാണ് ഈ മുറി നൽകിയിരുന്നത്. ഇവിടത്തെ ബോർഡ് അഴിച്ചുമാറ്റി സി.പി.എം വി.സരളയുടെ ബോർഡ് സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.