Posted On
date_range Updated On
date_range കരുവാരക്കുണ്ടിൽ കനത്ത മഴ; മലവെള്ളപ്പാച്ചിൽ
കരുവാരകുണ്ട്: കൽക്കുണ്ട് മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മലയോരത്ത് മലവെള്ളപ്പാച്ചിൽ. ഞായറാഴ്ച വൈകീട്ടോടെ ആരംഭിച്ച മഴയെ തുടർന്ന് മാമ്പറ്റ, തരിശ് പള്ളിപ്പടി, കുണ്ടോട തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
പലയിടത്തും പാലങ്ങൾക്ക് മുകളിലൂടെ വെള്ളം ഒഴുകിയതായി പ്രദേശവാസികൾ പറഞ്ഞു. തരിശ് പള്ളിപ്പടിയിലെ പാലത്തിനടിയിൽ മരങ്ങൾ തങ്ങി നിൽക്കുന്നത് പുഴയുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. മലയോരത്ത് പെയ്ത കനത്ത മഴയാണ് പുഴയിലെ ഒഴുക്കിന് ശക്തി കൂട്ടിയത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.