എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടക്കൽ: വിൽപനക്കായി എത്തിച്ച 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് ദേശത്ത് കുതിരാളിവീട്ടിൽ പട്ടർകടവൻ ഉബൈദ്(33 )ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഉത്തരമേഖല സ്ക്വാഡും സംയുക്തമായി കോട്ടക്കലിൽ നടത്തിയ ലഹരി വേട്ടയിലാണ് യുവാവിനെ പിടികൂടിയത്.

തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടക്കൽ ഭാഗങ്ങളിൽ സ്ഥിരമായി മാരകലഹരിയായ എം.ഡി.എം.എ എത്തിച്ചുനൽകുന്നതിൽ പ്രധാനിയാണ് ഉബൈദെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.