മുഹമ്മദ്
ഹനീഫ
പാണ്ടിക്കാട്: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പാണ്ടിക്കാട് കൊളപ്പറമ്പ് സ്വദേശി പുളിക്കൽ മുഹമ്മദ് ഹനീഫയെ (27) ആണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 7.61 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. മുമ്പും സമാന കേസിൽ ഇയാൾ പ്രതിയായിട്ടുണ്ട്.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാണ്ടിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. റഫീഖിന്റെ നിർദേശ പ്രകാരം എസ്.ഐ അബ്ദുൽസലാം, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ ഷൈജു, അജയൻ, സി.പി.ഒമാരായ സമീർ, സജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.