ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

കരുവാരകുണ്ട്: ബിസിനസ് പങ്കാളിത്തം വഴി വൻലാഭം വാഗ്ദാനം ചെയ്ത് കരുവാരകുണ്ട് സ്വദേശിയിൽനിന്ന് അരക്കോടി രൂപയോളം തട്ടിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. കുരുവമ്പലം സ്വദേശി പുനീത്ത് സലാഹുദ്ദീനെ(36)യാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡി.എസ്.എ പ്രോപ്പർട്ടി സെല്ലിങ് ബിസിനസിൽ പങ്കാളിയാക്കി വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സലാഹുദ്ദീൻ ഭവനംപറമ്പ് സ്വദേശിയെ പാട്ടിലാക്കിയത്. മൊബൈൽ ആപ്പുകൾ വഴി ഫണ്ട് വായ്പയെടുത്താൽ മതിയെന്നും തുക മാസം തോറും താൻ തിരിച്ചടക്കാമെന്നും ഇയാൾ പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഇതുവഴി 64.49 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്. വിശ്വസിപ്പിക്കാനായി 11.4 ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടവ് ഇനത്തിലും നാല് ലക്ഷം രൂപ ലാഭവിഹിതമായും പലപ്പോഴായി നൽകിയെങ്കിലും പിന്നീട് പ്രതി മുങ്ങുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന കേസുകളുണ്ട്. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth arrested for fraud by promising dividends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.