വഷമീർ
പൊന്നാനി: വെളിയങ്കോട് അങ്ങാടിയിൽ മദ്യലഹരിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി വെളിയങ്കോട് മാട്ടുമ്മൽ സ്വദേശി അയിനിക്കൽ കുടു ഷമീർ എന്ന ബേജാർ ഷമീർ (32) അറസ്റ്റിൽ. വെളിയങ്കോട് ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആക്രമണ, ലഹരി കേസുകളിൽ പ്രതിയായ ഷമീറിനെതിരെ കാപ്പ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
വിലക്ക് കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും വെളിയങ്കോട് എത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൊന്നാനി ഇൻസ്പെക്ടർ എസ്. അഷറഫ്, എസ്.ഐ സി. ബിബിൻ, ജൂനിയർ എസ്.ഐ നിതിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, വിപിൻ രാജ്, സിവിൽ പൊലീസ് ഓഫീസർ കൃപേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.