തുവ്വൂരിൽ കൊല ചെയ്യപ്പെട്ട സുജിതയുടെ കുടുംബത്തെ സന്ദർശിച്ച് വിമൻ ജസ്റ്റിസ് നേതാക്കൾ

മലപ്പുറം: തുവ്വൂരിൽ കൊല ചെയ്യപ്പെട്ട സുജിതയുടെ കുടുംബത്തെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന പ്രസിഡന്‍റ് വി.എ. ഫായിസയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ക്രിമിനൽ പശ്ചാത്തലമുള്ള വിഷ്ണു, സഹപ്രവർത്തകൻ എന്ന നിലയിൽ സുജിതയുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയും സാമ്പത്തിക സഹായം നേടിയെടുത്ത് ചതിയിലൂടെ കൊലപ്പെടുത്തിയതാണെന്നും ഭർത്താവ് മനോജ്കുമാർ ഫായിസയോട് പറഞ്ഞു. 

മരിക്കുന്ന ദിവസം രാവിലെ 11 മണിക്ക് മുമ്പ്  ഭാര്യ തന്നെ വിളിച്ച് സംസാരിച്ചെന്നും അതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതായും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും കൊലപാതകത്തിൽ ലഹരിയുടെ പങ്കും പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കപ്പെടണമെന്നും ഫായിസ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം ബിന്ദു പരമേശ്വരൻ, മണ്ഡലം കൺവീനർ സെറീന, തുവ്വൂർ പഞ്ചായത്ത് കൺവീനർ ഫൗസിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - Women justice leaders visited the family of Sujitha who was murdered in Thuvvur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.