നി​ല​മ്പൂ​ര്‍ നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര​പാ​ത​യി​ല്‍ ആ​റാം ബ്ലോ​ക്കി​ല്‍ കാ​ട്ടാ​ന ത​ക​ര്‍ത്ത ഓ​ട്ടോ​

കാട്ടാന ഓട്ടോ തകര്‍ത്തു; തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തിൽ ബിജു

നി​ല​മ്പൂ​ര്‍: രാ​ത്രി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഒ​റ്റ​ക്ക്​ സ​ഞ്ച​രി​ക്ക​വെ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പെ​​ട്ടെ​ങ്കി​ലും​ ത​ല​നാ​രി​ഴ​ക്ക് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ ആ​ശ്വാ​സ​ത്തി​ലാ​ണ്​ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ലേ​പ്പാ​ടം സ്വ​ദേ​ശി​യും ഡ്രൈ​വ​റു​മാ​യ തെ​ക്കും​ത​ട​ത്തി​ല്‍ ബി​ജു (38). ശ​നി​യാ​ഴ്ച രാ​ത്രി 8.30ഓ​ടെ നി​ല​മ്പൂ​ര്‍ നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര​പാ​ത​യി​ല്‍ ആ​റാം ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം.

എ​ട്ടാം ബ്ലോ​ക്ക് സ്വ​ദേ​ശി കി​ഴ​ക്കേ​ല്‍ കു​ട്ടി​യ​ച്ച​നെ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന്​ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം മൂ​ലേ​പ്പാ​ട​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി ഒ​റ്റ​യാ‍െൻറ മു​ന്നി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ആ​ന ഓ​ട്ടോ​റി​ക്ഷ​ക്ക് നേ​രെ തി​രി​ഞ്ഞ​തോ​ടെ പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന്​ ബി​ജു പ​റ​ഞ്ഞു. സീ​റ്റു​ക​ള്‍ കു​ത്തി​ക്കീ​റി ഓ​ട്ടോ​റി​ക്ഷ പൂ​ര്‍ണ​മാ​യി ന​ശി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ല്‍ രാ​ത്രി കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​ണ്.

Tags:    
News Summary - Wild elephant smashed auto; Biju in relief of escaping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.