വെല്‍ഫെയര്‍ പാര്‍ട്ടി പുളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ച വെല്‍ഫെയര്‍ ഹോം ദേശീയ
സെക്രട്ടറി റസാഖ് പാലേരി പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറുന്നു
പുളിക്കല്‍: സമൂഹത്തില്‍ അരികുവത്കരിക്കപ്പെടുന്നവരെ ചേർത്തുപിടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നടപ്പാക്കുന്ന വെല്‍ഫെയര്‍ ഹോം പദ്ധതിയില്‍ പുളിക്കലിലെ ഒരു നിര്‍ധന കുടുംബത്തിന് വീട് കൈമാറി.
വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പുളിക്കല്‍ ആലുങ്ങലില്‍ നിര്‍മിച്ച സ്‌നേഹഭവനം ദേശീയ സെക്രട്ടറി റസാഖ് പാലേരി ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറി. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പമുള്ള ജനകീയ രാഷ്ട്രീയമാണ് വെല്‍ഫെയര്‍പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ് ജസീം സുല്‍ത്താന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം നൗഷാദ് ചുള്ളിയന്‍, മണ്ഡലം പ്രസിഡന്‍റ് ഫസല്‍ പറപ്പൂര്‍, സെക്രട്ടറി സമദ് ഒളവട്ടൂര്‍, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ഷിബാസ് പുളിക്കല്‍, മണ്ഡലം ട്രഷറര്‍ റഷീദ്, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ കെ.പി. മുംതാസ്, കെ.പി, നാജിയ കളോത്ത്, തസ്‌നി ചെറുകാവ്, ഒ. ശാന്ത, മോയിന്‍കുട്ടി, സുന്ദരന്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.