പി.​എം.​എ. സ​മീ​ർ എം.​എ​ൽ.​എ തു​റ​ന്നു​കൊ​ടു​ത്ത കോ​ഴി​ക്കോ​ട​ൻ​കു​ണ്ട്-​വാ​ള​ക്കു​ളം ചി​റ റോ​ഡ് 

ആ​ഹാ എ​ന്തൊ​രു ചേ​ലാ​ണ്...!

കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കോ​ഴി​ക്കോ​ട​ൻ​കു​ണ്ട്-​വാ​ള​ക്കു​ളം ചി​റ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ. എ​ട​രി​ക്കോ​ട്-​തെ​ന്ന​ല പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഒ​രു നാ​ടി​ന്റെ സ്വ​പ്ന​മാ​യി​രു​ന്നു. നേ​ര​ത്തെ പു​തു​പ്പ​റ​മ്പി​ൽ​നി​ന്നും പൂ​ക്കി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് കി​ലോ​മീ​റ്റ​റു​ക​ളോ​ളം മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ​ക്ക് വ​യ​ൽ മു​റി​ച്ചു​ക​ട​ക്കേ​ണ്ട അ​വ​സ്ഥ​ക്കും പ​രി​ഹാ​ര​മാ​യി.

ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് എ​ളു​പ്പ​മാ​ർ​ഗം എ​ത്താ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​യ​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. അ​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മൂ​ന്ന് ഓ​വു​പാ​ല​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള റോ​ഡി​ന്റെ നി​ർ​മാ​ണ ചെ​ല​വ് ഒ​ന്ന​ര കോ​ടി​യാ​ണ്. പ​ര​ന്നു​കി​ട​ക്കു​ന്ന വ​യ​ൽ​ശേ​ഖ​ര​ത്തി​ന് മ​ധ്യേ ക​ട​ന്നു​പോ​കു​ന്ന പാ​ത യാ​ത്ര​ക്കാ​രു​ടെ ക​ണ്ണു​ക​ൾ​ക്ക് വി​രു​ന്നാ​ണ്. ഉ​ദ്ഘാ​ട​ന​ത്തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​രു​ടേ​യും മ​റ്റു തി​ര​ക്കാ​ണ് ഇ​വി​ടം.

പി.​എം.​എ. സ​മീ​ർ എം.​എ​ൽ.​എ​യാ​ണ് റോ​ഡ് തു​റ​ന്നു​കൊ​ടു​ത്ത​ത്. എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് റൈ​ഹാ​ന ബീ​ഗം, വൈ​സ് പ്ര​സി​ഡ​ൻ​റ് ഒ.​ടി സ​മ​ദ്, അ​ഡ്വ. ഹ​നീ​ഫ പു​തു​പ്പ​റ​മ്പ്, ബ​ഷീ​ർ പൂ​വ​ഞ്ചേ​രി, ഇ​ബ്രാ​ഹിം​കു​ട്ടി ഹാ​ജി, വി.​ടി. സു​ബൈ​ർ ത​ങ്ങ​ൾ, ഷു​ക്കൂ​ർ കോ​ഴി​ക്കോ​ട​ൻ, സി​ദ്ദീ​ഖ് കോ​ഴി​ക്കോ​ട​ൻ, ത​റ​മ്മ​ൽ ശ​രീ​ഫ്, ത​യ്യി​ൽ ശ​രീ​ഫ് മാ​നു, ഫ​സ​ലു​ദ്ദീ​ൻ, ബ​ഷീ​ർ കൂ​രി​യാ​ട​ൻ, ഇ.​കെ. ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The Kozhikodankund-Valakulam Chira Road is literally a celebration for the locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT