സ്കാ​ന​ർ വ​ഴി അ​ധി​ക തു​ക അ​യ​ച്ച് പു​തി​യ ത​ട്ടി​പ്പ്; സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ്

മ​ല​പ്പു​റം: പ​മ്പി​ൽ​നി​ന്ന് പെ​ട്രോ​ള​ടി​ച്ച് സ്കാ​ന​ർ വ​ഴി വ​ലി​യ തു​ക അ​യ​ച്ച​ശേ​ഷം ബാ​ക്കി തു​ക പ​ണ​മാ​യി വാ​ങ്ങി മു​ങ്ങു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ മ​ല​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ട്ടു​ങ്ങ​ൽ ദ​ക്ഷ പ​മ്പി​ലാ​ണ് ജൂ​ൺ ഒ​ന്നി​ന് പു​തി​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ര​ണ്ട് യു​വാ​ക്ക​ൾ പെ​ട്രോ​ൾ അ​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തു​ക​യും കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും അ​തി​നാ​ൽ സ്കാ​ന​ർ സു​ഹൃ​ത്തി​ന് അ​യ​ച്ച് ന​ൽ​കി പ​ണം അ​യ​പ്പി​ക്കാ​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, സ്കാ​ന​ർ മ​റ്റൊ​രാ​ൾ​ക്ക് അ​യ​ച്ചു​ന​ൽ​കി പ​ണം അ​യ​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​യ​ച്ച തു​ക 500ന് ​പ​ക​രം 50,000 രൂ​പ മാ​റി​പ്പോ​യെ​ന്ന് പ​റ​ഞ്ഞ് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​പ്പി​ക്കു​ക​യും 50,000 രൂ​പ എ​ത്തി​യ​താ​യി ക​ണ്ട​തി​നെ​തു​ട​ർ​ന്ന് ബാ​ക്കി 49500 രൂ​പ പ​ണ​മാ​യി കൈ​യി​ൽ ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദി​വ​സം അ​ക്കൗ​ണ്ട് ഫ്രീ​സാ​യ​ത് മ​ന​സ്സി​ലാ​ക്കി​യ പ​മ്പ് ഉ​ട​മ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വി​വ​രം ഉ​ട​മ അ​റി​യു​ന്ന​ത്. അ​യ​ച്ചു​കി​ട്ടി​യ 50,000 രൂ​പ പ്ര​തി​ക​ൾ​ക്ക് സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ കി​ട്ടി​യ തു​ക​യാ​യ​തി​നാ​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​കു​ന്ന​തോ​ടെ പ​ണം എ​ത്തി​യ അ​ക്കൗ​ണ്ടു​ക​ളും ഫ്രീ​സ് ആ​കും. പ​മ്പ് ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ട് ഫ്രീ​സാ​കാ​ൻ കാ​ര​ണ​മി​താ​ണ്. തൊ​ട്ട​ടു​ത്ത ദി​വ​സം സ​മാ​ന​മാ​യി പെ​ട്രോ​ൾ അ​ടി​ക്കാ​ൻ വ​ന്ന മ​റ്റൊ​രു സം​ഘ​ത്തെ പ​മ്പ് ജീ​വ​ന​ക്കാ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ സ​മാ​ന ത​ട്ടി​പ്പ് ന​ട​ന്ന​താ​യി മ​ന​സ്സി​ലാ​യി. ത​ട്ടി​പ്പി​ന് പി​റ​കി​ലു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ടി​ത സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - New scam involving sending excessive amounts of money through scanner; Police urge caution against cyber financial fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.