വാഫി പ്രാർഥനാ ദിനം ബുധനാഴ്ച

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്​മരണ ദിനമായ ബുധനാഴ്ച വാഫി പ്രാർഥനാ ദിനമായി ആചരിക്കും. ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെയും കർണാടകത്തിലെയും 90 വാഫി വഫിയ്യാ സ്ഥാപനങ്ങളിൽ അനുസ്മരണ പ്രഭാഷണവും പ്രത്യേക പ്രാർഥനയും നടക്കും.

കേരളത്തിലെ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ വളർച്ചക്ക് പൊതുവിലും വാഫി വഫിയ്യാ കോഴ്സിന്‍റെ പുരോഗതിക്ക് വിശേഷിച്ചും പ്രത്യേക പരിഗണന നൽകിയ വ്യക്തിത്വമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന്​ സംഘാടകർ അനുസ്​മരിച്ചു. സി.ഐ.സിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കോഴ്സിന് വാഫി എന്ന് നാമകരണം ചെയ്തതും അദ്ദേഹമായിരുന്നു. വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രാർഥനാദിന പരിപാടിയിൽ ആത്മീയ, മത, സാമൂഹിക, സാംസ്കാരിക, രാഷ്​ട്രീയ രംഗങ്ങളിൽ നിന്നുള്ള പ്രശസ്ത വ്യക്തികളും വിദ്യാർത്ഥികളും രക്ഷിതാക്കളും പ​െങ്കടുക്കും. 

Tags:    
News Summary - Wafi prayer day on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.