കുന്നുമ്മലിലെ ബിൽഡിങ്ങിെൻറ മുകളിൽനിന്നും വീണ് പരിക്കേറ്റ തമിഴ്നാട് സ്വദേശി മൂർത്തിയെ ചികിത്സ നൽകിയശേഷം പൊലീസ് വളൻറിയർമാരുടെ നേതൃത്വത്തിൽ ആംബുലൻസിൽ സ്വന്തം നാട്ടിലേക്ക് അയക്കുന്നു
പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ നാട്ടിലേക്ക് അയച്ച് വളൻറിയർമാർ
മലപ്പുറം: വീണ് പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ നാട്ടിലേക്ക് അയച്ച് മലപ്പുറം പൊലീസ് വളൻറിയര്‍മാര്‍. 17 വര്‍ഷത്തിലധികമായി മലപ്പുറത്ത് വിറക് വെട്ടി ജോലി ചെയ്ത് വരികയായിരുന്ന മൂര്‍ത്തിയെ(65)യാണ് നാട്ടിലേക്ക് ആംബുലന്‍സില്‍ അയച്ചത്. കുന്നുമ്മല്‍ മാര്‍ക്കറിന് സമീപത്തെ കെട്ടിടത്തിലായിരുന്നു മൂർത്തി രാത്രിയില്‍ ഉറങ്ങിയിരുന്നത്. കഴിഞ്ഞദിവസമാണ് വീണ് പരിക്കേറ്റ നിലയില്‍ വ്യാപാരികള്‍ കണ്ടെത്തിയത്.
വീഴ്ചയില്‍ കാലിനും നടുവിലും പരുക്കേറ്റിരുന്നു. തുടര്‍ന്ന് വളൻറിയര്‍മാരായ പറമ്പന്‍ കുഞ്ഞു, നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്കി തിരിച്ച് വന്നെങ്കിലും ഇദ്ദേഹത്തിന് ഏഴുന്നേറ്റ് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതോടെ വെള്ളിയാഴ്ച ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചു. ഇവരുടെ കൈവശം പണമില്ലെന്ന് കണ്ടതോടെ വളൻറിയര്‍മാര്‍ സ്വന്തം കൈയില്‍ നിന്ന് പണം എടുത്ത് ആംബുലന്‍സ് ഡ്രൈവര്‍ മുനീറിെൻറ സഹായത്തോടെയാണ് നാട്ടിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.