ജീവൻരക്ഷ പാഠങ്ങൾ പകർന്ന് കൊണ്ടോട്ടി മസ്‌ജിദുൽ ഇഹ്സാൻ

കൊ​ണ്ടോ​ട്ടി: വി​വി​ധ ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​യ കൊ​ണ്ടോ​ട്ടി മ​സ്‌​ജി​ദു​ൽ ഇ​ഹ്‌​സാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജീ​വ​ൻ​ര​ക്ഷ പാ​ഠ​ങ്ങ​ളും പ​രി​ശീ​ല​ന​വും ശ്ര​ദ്ധേ​യ​മാ​യി. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഓ​രോ​രു​ത്ത​രും അ​റി​ഞ്ഞി​രി​ക്കേ​ണ്ട പ്രാ​ഥ​മി​ക ജീ​വ​ൻ​ര​ക്ഷ രീ​തി​ക​ളെ​ക്കു​ച്ച് മ​സ്‌​ജി​ദി​ന്റെ കീ​ഴി​ലു​ള്ള ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബി.​എ​ൽ.​എ​സ് (ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട്), സി.​പി.​ആ​ർ (കാ​ർ​ഡി​യോ പ​ൾ​മ​ണ​റി റെ​സ​സി​റ്റേ​ഷ​ൻ) ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​മ്പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​ഷെ​ഫി​ൻ ഫ​ർ​ഹാ​നും സം​ഘ​വും പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് 'മാ​ൻ​ക്വി​ൻ' ഉ​പ​യോ​ഗി​ച്ച് വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​രി​ച്ചു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കും അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ ധൈ​ര്യ​ത്തോ​ടെ ഇ​ട​പെ​ടാ​ൻ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി​രു​ന്നു പ​രി​ശീ​ല​ന സെ​ഷ​ൻ.

പ്ര​ശ​സ്ത ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​സൈ​ബി​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​സ്‌​ജി​ദു​ൽ ഇ​ഹ്സാ​ൻ പ്ര​സി​ഡ​ന്റ് ചേ​ന​ങ്ങാ​ട​ൻ ജു​നൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ഹ​മ്മ​ദ്, ഡോ. ​ഹ​ബീ​ബ്, ഡോ. ​കെ.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം ന​ട​ക്കു​ന്ന ആ​രോ​ഗ്യ-​സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, മ​സ്‌​ജി​ദ്‌ കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ക​ളി​സ്ഥ​ലം, പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ച് മ​സ്‌​ജി​ദു​ൽ ഇ​ഹ്‌​സാ​ൻ നേ​ര​ത്തേ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.

Tags:    
News Summary - Kondotty Masjidu-l-Ihsan Organizes BLS and CPR Training to Promote Lifesaving Skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.