പരിസ്ഥിതിലോല വിജ്ഞാപനം; മലയോര ജനത ആശങ്കയിൽ

എ​ട​ക്ക​ര: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ.​എ​സ്‌.​എ) സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​നം മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. ജി​ല്ല​യി​ൽ 11 വി​ല്ലേ​ജു​ക​ളാ​ണ് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​റു​മ്പ​ല​ങ്ങോ​ട്, പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ, വ​ഴി​ക്ക​ട​വ്, അ​ക​മ്പാ​ടം, ക​രു​ളാ​യി, അ​മ​ര​മ്പ​ലം, ചോ​ക്കാ​ട്, കാ​ളി​കാ​വ്, കേ​ര​ള എ​സ്റ്റേ​റ്റ്, ക​രു​വാ​ര​ക്കു​ണ്ട് വി​ല്ലേ​ജു​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. കാ​ല​ങ്ങ​ളാ​യി ഭൂ​മി കൈ​വ​ശം​വെ​ച്ച് കൃ​ഷി ചെ​യ്തും നി​കു​തി​യ​ട​ച്ചും വീ​ടു​ക​ളും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ച്ചും ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​ത്.

വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​കു​ന്ന​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം വ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​യ​രു​ന്ന​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളും ജ​ന​വാ​സ മേ​ഖ​ല​ക​ളും വേ​ർ​തി​രി​ച്ച് സം​സ്ഥാ​ന​ത്തെ 31 വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും 92 വി​ല്ലേ​ജു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​ഴി​വാ​ക്കി ഇ.​എ​സ്‌.​എ പ​രി​ധി 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശം മു​ൻ ഇ​ട​തു​സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.

വി​ല്ലേ​ജു​ക​ളെ പൂ​ർ​ണ​മാ​യും ഇ.​എ​സ്‌.​എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക. വ്യ​വ​സാ​യ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചേ​ക്കും. വ​ന​യോ​ര മേ​ഖ​ല​യി​ലും വ​ന​ത്തി​നു​ള്ളി​ലു​മു​ള്ള ആ​ദി​വാ​സി ഊ​രു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. റോ​ഡ് നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ന്ന​തോ​ടെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. കൃ​ഷി, വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, ടൂ​റി​സം മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് മ​ല​യോ​ര ജ​ന​ത.

Tags:    
News Summary - Ecologically Sensitive Area notification; High-range people in concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.