കനോലി തീരത്തെ വീടിന് സമീപത്തെ വെള്ളക്കെട്ട്
വെളിയങ്കോട്: വെളിയങ്കോട് ലോക് കം ബ്രിഡ്ജ് നിർമാണത്തിന്റെ ഭാഗമായി കെട്ടിയ ബണ്ട് മൂലം ഒഴുക്ക് നിലച്ചതോടെ വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ കനോലി കനാൽ തീരത്തെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് രൂക്ഷമായി. കനോലി കനാൽ വഴിയുള്ള വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടതോടെയാണ് കനാൽ കരകവിഞ്ഞ് ഒഴുകിയത്. നാല് പഞ്ചായത്ത് പരിധികളിലുമായി 200 ഓളം വീടുകൾ വെള്ളക്കെട്ട് ദുരിതത്തിലായി.
കനത്ത മഴയിൽ നേരിയ തോതിൽ കനാൽ തീരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവാറുണ്ടെങ്കിലും രണ്ട് വർഷമായി വെളിയങ്കോട് ലോക് കം ബ്രിഡ്ജിന്റെ ബണ്ട് മൂലം ഈ മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.