മലപ്പുറം: മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്‍കാന്‍ ജില്ല ഉപഭോക്തൃ കമീഷന്‍ വിധി. 2018 ജനുവരി എട്ടിനാണ് ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ ബന്ധുവിന്റെ കൈവശമിരിക്കെ ഒറ്റപ്പാലത്ത് മോഷണം പോയത്.
വാഹനാപകടത്തില്‍പെട്ട് ഫസലുല്‍ ആബിദ് മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയാറായില്ല. ഉടമ വേണ്ടവിധം വാഹനം നോക്കി സംരക്ഷിച്ചില്ലെന്ന് ആരോപിച്ചാണ് കമ്പനി ആനുകൂല്യം നിഷേധിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ ഉപഭോക്തൃ കമീഷനെ സമീപിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് തുകയായ 6,13,796 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5000 രൂപയും പരാതിക്കാര്‍ക്ക് നല്‍കാനാണ് വിധിയായത്. ഒരു മാസത്തിനകം വിധിസംഖ്യ നല്‍കാത്ത പക്ഷം ഹരജി നല്‍കിയ തീയതി മുതല്‍ ഒമ്പതു ശതമാനം പലിശയും നല്‍കണം. കെ. മോഹന്‍ ദാസ്, പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന ജില്ല ഉപഭോക്തൃ കമീഷന്റെതാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.