Posted On
date_range Updated On
date_range വാൽപ്പാറ ദുരന്തം: പാങ്ങ് ജി.എൽ.പി സ്കൂളിന് 30 ലക്ഷം
പടപ്പറമ്പ്: വാൽപ്പാറ ദുരന്തത്തിൽ മരിച്ച അധ്യാപകരുടെ ഓർമക്കായി പാങ്ങ് ജി.എൽ.പി സ്കൂൾ നവീകരണത്തിന് കുറുവ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. എല്ലാ മേഖലകളിലെയും വിദഗ്ധരുമായി ആലോചിച്ച് പുതിയ പദ്ധതി തയാറാക്കിയായിരിക്കും നവീകരണം. പാങ്ങ് സർവിസ് സഹകരണ ബാങ്ക് സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്‌കൂൾ ബാഗ് നൽകും. സൗജന്യമായുള്ള ബാഗ് വിതരണം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ചന്ദനപ്പറമ്പ് അൻസാർ ഹാളിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംഘടിപ്പിക്കുന്ന ഗുരു സ്മൃതി മാജിക് ഷോ പരിപാടിക്കിടെ പ്രസിഡൻറ് പി.കെ. മുഹമ്മദ് ബഷീർ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.