മലപ്പുറം: യു.പി.എസ്.ടി റാങ്ക് പട്ടികയിൽനിന്ന് മറ്റ് ജില്ലകളിൽ നിയമന നടപടികളിലേക്ക് കടക്കുമ്പോഴും മലപ്പുറത്ത് മെല്ലെപ്പോക്കെന്ന് പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് റാങ്ക് പട്ടിക നിലവിൽവന്നത്. സമീപ ജില്ലകളിലെല്ലാം നടപടികൾ വേഗത്തിൽ പോകുമ്പോൾ മലപ്പുറത്ത് വളരെ പതുക്കെയാണെന്നാണ് ആക്ഷേപം. മറ്റ് ജില്ലകളിൽ അഡ്വൈസ് മെമ്മോ അയക്കുകയും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അവസരം ലഭിച്ചവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
മലപ്പുറത്ത് 19 ഒഴിവുകളിലേക്ക് മാത്രമാണ് ഇപ്പോൾ നിയമനം നടക്കേണ്ടതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. റിപ്പോർട്ട് ചെയ്തതിൽ 104 ഒഴിവുകളിൽ 79 എണ്ണത്തിലേക്കാണ് റാങ്ക് പട്ടികയിൽനിന്ന് നിയമനം നടക്കുക. ബാക്കിയുള്ള ഒഴിവുകൾ സ്ഥലംമാറ്റത്തിലൂടെ നികത്താനാണ് ശ്രമം. 79 ഒഴിവുകളിൽ 60 എണ്ണവുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ്. ബാക്കിയുള്ള 19 ഒഴിവുകളിലേക്കുള്ള നിയമന നടപടികളാണ് വൈകിപ്പിക്കുന്നത്.
ഇവർക്ക് ഇതുവരെ അഡ്വൈസ് മെമ്മോയും ലഭിച്ചില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നിസ്സാര കാരണങ്ങളുന്നയിച്ച് നടപടികൾ വൈകിപ്പിക്കുകയാണ്. ഒന്നര മാസത്തോളമായി പി.എസ്.സി ഓഫിസിൽ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് ഉദ്യോഗാർഥികൾ ബന്ധപ്പെട്ടത്. നടപടികൾ അവസാനഘട്ടത്തിലാണെന്നായിരുന്നു എപ്പോഴുമുള്ള മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.