തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരം കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിയ സ്ഥിരം കുറ്റവാളിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ് എന്ന ചോര റിയാസ് (45), പുളിക്കല്‍ സ്വദേശി ഫര്‍സാന മന്‍സില്‍ വീട്ടില്‍ മുജീബ്‌റഹ്‌മാന്‍ (46) എന്നിവരാണ് പിടിയിലായത്.
രാസലഹരി വിൽപന നടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40ഓളം കേസിലെ പ്രതിയായ മുജീബ്‌റഹ്‌മാന്‍ അടക്കം പിടിയിലായത്. സര്‍വകലാശാല കാമ്പസ് പരിസരം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് പതിവായി രാസലഹരി എത്തിച്ചുനല്‍കിയിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, തേഞ്ഞിപ്പലം ഇൻസ്പെക്ടര്‍ ടി.എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.