പരപ്പനങ്ങാടി: സുനിൽ കാടശ്ശേരിയും കുടുംബവും പരപ്പനങ്ങാടിയുടെ പാൽ ശോഭയാണ്. അഞ്ചപ്പുരയിലെ റെയിൽവേ ഓവുപാലത്തിനടുത്തെ 15 സെന്റ് ഭൂമിയിൽ ഒരുവീടും വീടിനോട് ചേർന്ന തൊഴുത്തിൽ നൂറുകണക്കിന് ലിറ്റർ പാൽ ചുരത്തുന്ന 14 പശുക്കളും നാടിന്റെ ക്ഷീര വിപ്ലവത്തിന്റെ മാതൃക ചൂണ്ടുപലകയാണ് ഈ കുടുംബം.
പരേതനായ പിതാവ് ശങ്കരൻ അരനൂറ്റാണ്ടുമുമ്പ് രണ്ടുനാടൻ പശുക്കളുമായി തുടക്കമിട്ട പശുവളർത്തൽ സുനിലും കുടുംബവും കൈവെച്ചതോടെയാണ് ക്ഷീര വിപ്ലമായത്. ഇപ്പോൾ ഒരെണ്ണത്തിൽനിന്ന് ശരാശരി 20 ലിറ്റർ പാൽ കറവയുള്ള എച്ച്.എഫ്, ക്രോസ് ഇനത്തിൽപ്പെട്ടവയാണ് സുനിലിന്റെ പരിചരണത്തിലുള്ളത്.
സുനിലും ഭാര്യ ശോഭിതയും വിദ്യാർഥികളായ മക്കൾ നിഖിലും നിവിനും അമ്മ കൗസല്യയും തങ്ങളുടെ ജീവിതം സന്തോഷം നുകർന്ന് സമർപ്പിച്ച് വിയർപ്പൊഴുക്കിയാണ് ചെറിയഭൂമിയിൽ വലിയ പദ്ധതി വിജയിപ്പിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.