തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് അഭ്യര്‍ഥിച്ച് ചുമരെഴുതുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ഉണ്ണി വൈരങ്കോട്
തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വയം വോട്ടു തേടി സ്ഥാനാര്‍ഥിയുടെ ചുമരെഴുത്ത്. തിരുനാവായ ഗ്രാപഞ്ചായത്ത് 20ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉണ്ണി വൈരങ്കോടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി സ്വയം ചുമരെഴുതി വോട്ടു തേടുന്നത്. തെരഞ്ഞെടുപ്പില്‍ 46കാരനായ ഉണ്ണി വൈരങ്കോടിെൻറ കന്നിയങ്കം കൂടിയാണിത്.
മികച്ച ആര്ട്ടിസ്റ്റയ ഇദ്ദേഹം തനിക്കു വേണ്ടി മാത്രമല്ല, തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടിയും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ചുമരെഴുതിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ രാത്രി സമയങ്ങളിലാണ് ഇദ്ദേഹം തനിക്കു വേണ്ടി ചുമരെഴുത്ത് നടത്തുന്നത്. 20 വര്‍ഷമായി ആര്ട്ടിസ്റ്റയി ജോലി ചെയ്തു വരുന്ന ഉണ്ണി വൈരങ്കോടിന് നാട്ടില്‍ ചെറിയ സ്ഥാപനവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.