പ്രതീകാത്മക ചിത്രം

വാഹന പരിശോധനക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം

തിരൂർ: വാഹന പരിശോധനക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം. പറവണ്ണയിൽ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ അപായപ്പെടുത്താൻ ശ്രമിച്ച് കടന്നുകളഞ്ഞത്.

കൊടക്കൽ ഭാഗത്തുവെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. വാഹനത്തിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Attempt to hit and run over a motor vehicle officer during a vehicle inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.