SQAയുടെ സൗത്ത് ഏഷ്യ ടീമിൽ നിന്നുള്ള മൂന്ന് അംഗങ്ങളായിരുന്നു സംഘത്തിൽ: മാർഗരറ്റ് കറൻ – ഇന്റർനാഷണൽ റീജനൽ മാനേജർ (സൗത്ത് ഏഷ്യ), അലിസൺ ബേൺസ് – ഇന്റർനാഷണൽ റീജനൽ ഓഫീസർ (സൗത്ത് ഏഷ്യ & ASEAN), ജോർജ് കോലോത്ത് – കൺട്രി റെപ്രസന്റേറ്റീവ് (ഇന്ത്യ). സ്കിൽമൗണ്ട് ഡയറക്ടർമാരായ മുഹമ്മദ് റിസ്‌വാൻ കെ കെ, അമീൻ അഫ്സൽ യു , താഹ മൊഹിയുദ്ദീൻ എം

സ്കോട്ടിഷ് ക്വാളിഫിക്കേഷൻസ് അതോറിറ്റി (SQA) സന്ദർശനം: സ്കിൽമൗണ്ടിൽ

കാലിക്കറ്റ് / തിരൂർ: സ്കിൽമൗണ്ട് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ തിരൂർ ഓഫീസിൽ ഈ ആഴ്ച സ്കോട്ടിഷ് ക്വാളിഫിക്കേഷൻസ് അതോറിറ്റി (SQA) യുടെ പ്രതിനിധി സംഘം സന്ദർശനം നടത്തി. സ്കിൽ ഡെവലപ്‌മെന്റും ഗ്ലോബൽ സർട്ടിഫിക്കേഷനും വിവിധ ജോലി മേഖലകളിൽ നടക്കുന്ന സഹകരണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ഔദ്യോഗിക ഇടപെടലിന്റെ ഭാഗമാണ് ഈ സന്ദർശനം.

SQAയുടെ സൗത്ത് ഏഷ്യ ടീമിൽ നിന്നുള്ള മൂന്ന് അംഗങ്ങളായിരുന്നു സംഘത്തിൽ: മാർഗരറ്റ് കറൻ – ഇന്റർനാഷണൽ റീജനൽ മാനേജർ (സൗത്ത് ഏഷ്യ), അലിസൺ ബേൺസ് – ഇന്റർനാഷണൽ റീജനൽ ഓഫീസർ (സൗത്ത് ഏഷ്യ & ASEAN), ജോർജ് കോലോത്ത് – കൺട്രി റെപ്രസന്റേറ്റീവ് (ഇന്ത്യ). സ്കിൽമൗണ്ട് ഡയറക്ടർമാരായ മുഹമ്മദ് റിസ്‌വാൻ കെ കെ, അമീൻ അഫ്സൽ യു , താഹ മൊഹിയുദ്ദീൻ എം, എന്നിവർക്കൊപ്പം അക്കാദമിക് ഹെഡുകൾ, ഓപ്പറേഷൻസ് വിഭാഗം പ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് SQA ടീമിനെ സ്വീകരിച്ചത്.

സ്കിൽമൗണ്ടിന്റെ പഠന–പരിശീലന രീതികൾ, കോഴ്സ് ഘടന, അസ്സെസ്മെന്റ് രീതികൾ, സ്റ്റുഡന്റ് സപ്പോർട്ട് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സ്ഥാപനത്തിന്റെ നിലവിലെ ട്രെയിനിംഗ്, ഇവാലുയേഷൻ ഫ്രെയിംവർക്കുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് എന്ന് എടുത്തുപറഞ്ഞു. സ്‌കിൽമൗണ്ട് പോലുള്ള സ്ഥാപനങ്ങളിലൂടെ സ്കിൽ വികസനത്തിനായി കൂടുതൽ കോഴ്‌സുകൾ പ്രയോജനപ്പെടുത്തണമെന്ന് അവർ അഭിപ്രായപ്പെട്ടു.

സ്കിൽമൗണ്ടും SQAയും തമ്മിലുള്ള ഈ ഇടപെടൽ ഭാവിയിൽ കൂടുതൽ ഔദ്യോഗിക അക്കാദമിക് സഹകരണ കരാർ, ഗ്ലോബലി അംഗീകൃത സർട്ടിഫിക്കേഷനുകൾ, സംയുക്ത പ്രോഗ്രാമുകൾ എന്നിവയ്ക്ക് വഴിയൊരുക്കുമെന്നതാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര higher education അവസരങ്ങളും ഗ്ലോബൽ കരിയർ സാധ്യതകളും വർദ്ധിപ്പിക്കുന്നതിൽ ഈ സന്ദർശനം ഒരു പ്രധാന ഘട്ടമായി സ്കിൽമൗണ്ട് വിലയിരുത്തുന്നു.

Tags:    
News Summary - Scottish Qualifications Authority (SQA) visit: at Skill mount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.