മാധ്യമം ഹെൽത്ത് കെയറിന് താനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക
പ്രിൻസിപ്പൽ വി.വി.എൻ. മുഹമ്മദ് അഫ്താഹ്, ട്രസ്റ്റ് ചെയർമാൻ എം.എം. അബ്ദുൽ നാസർ
എന്നിവരിൽനിന്ന് മാധ്യമം തിരൂർ ലേഖകൻ എ.പി. മുഹമ്മദ് ഷഫീഖ് ഏറ്റുവാങ്ങുന്നു
‘മാധ്യമം’ ഹെൽത്ത് കെയറിന് താനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
തിരൂർ: മാരകരോഗങ്ങളാൽ വിഷമിക്കുന്ന നിർധന രോഗികൾക്ക് കൈത്താങ്ങാവുന്ന ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് താനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ വി.വി.എൻ. മുഹമ്മദ് അഫ്താഹ്, ട്രസ്റ്റ് ചെയർമാൻ എം.എം. അബ്ദുൽ നാസർ എന്നിവരിൽനിന്ന് മാധ്യമം തിരൂർ ലേഖകൻ എ.പി. മുഹമ്മദ് ഷഫീഖ് തുക ഏറ്റുവാങ്ങി. 1,47,280 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ച് നൽകിയത്.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ലിയാന, അമൽ, ഷംല ഫാത്തിമ, ലെസിൻ, എസ്.പി. ഷിനുൻ, മിൻഹാ ഷെറി, നഷ് വ, അയാൻ, റീം ഖുത്ബ്, ഫഹ്ന, ഫാമിസ്, മിൻഹ, ഹിസ, ഇഹാൻ, അസ്റ, അദ്നാൻ ഷമി, ഐസ സൈനബ് റസൽ, സ്കൂൾ ബെസ്റ്റ് മെന്റർ പി.എസ്. നബീല, കെ. നന്ദിത എന്നിവർ മാധ്യമത്തിന്റെ ഉപഹാരത്തിന് അർഹരായി. സ്കൂൾ ട്രസ്റ്റ് ചെയർമാൻ എം.എം. അബ്ദുൽ നാസർ, സെക്രട്ടറി യു.എൻ. സിദ്ദീഖ്, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.