ഫിറോസ്, ഉസ്മാൻ, അഷ്റഫ്
കോട്ടക്കൽ: ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് പരിശോധനയിൽ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗസംഘം കോട്ടക്കലിൽ പിടിയിൽ. ഊരകം പുത്തൻപീടിക കോഴിക്കരമാട്ടിൽ ഉസ്മാൻ (28), മൊറയൂർ സ്വദേശി കൊളൊറുടിവിൽ ഫിറോസ് (38), വേങ്ങര തച്ചാരുപടിക്കൽ അഷ്റഫ്(37) എന്നിവരെയാണ് ഇൻസ്പെക്ടർ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി എത്തിച്ചതാണ് ലഹരിമരുന്നെന്നും അഷ്റഫിന്റെ പേരിൽ മൂന്ന് കേസുകൾ ഉള്ളതായും പൊലീസ് അറിയിച്ചു.
നർകോട്ടിക്ക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് സംഘത്തിലെ എസ്.ഐ വിഷ്ണു, ബിജു, മുഹമ്മദ് സലീം, ജസീർ, രജിത്ത്, കോട്ടക്കൽ എ.എസ്.ഐ രാമദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിരൂർ: നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 2.2 കിലോഗ്രാം കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ. വെട്ടം പറവണ്ണ സ്വദേശി അരയന്റെ പുരക്കൽ ഷഹലു (22) ആണ് അറസ്റ്റിലായത്. തിരൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുശ്രീയും പാർട്ടിയും തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇയാളെ കഞ്ചാവുമായി
അറസ്റ്റ് ചെയ്തത്. റെയ്ഡിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ്, പി. പ്രഗേഷ്, പ്രിവന്റിവ് ഓഫീസർ ഗിരീഷ്, ഷിജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ, ശരത്, വിനീഷ്, ഡ്രൈവർ ശ്രീജിത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.