‘മാ​ധ്യ​മം’ വാ​ർ​ത്ത ഫ​ലം​ക​ണ്ടു; 148 അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ​ക്ക് നാ​ലു​ദി​വ​സ​ത്തി​ന​കം ശ​മ്പ​ളം

തി​രൂ​ർ: ആ​ല​ത്തി​യൂ​രി​ലെ 148 അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ശ​മ്പ​ള ബി​ൽ ചൊ​വ്വാ​ഴ്ച ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ചു. നാ​ലു ദി​വ​സ​ത്തി​ന​കം ശ​മ്പ​ള​ത്തു​ക വ​ർ​ക്ക​ർ​മാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി.​ഡി.​പി.​ഒ​യു​ടെ അ​വ​ധി​യെ തു​ട​ർ​ന്ന് ശ​മ്പ​ള ബി​ൽ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്കാ​നാ​കാ​തെ അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം മു​ട​ങ്ങി​യ​ത് ‘മാ​ധ്യ​മം’ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ​യും അ​ഡ്വ. വി.​എ​സ്. ജോ​യ് എം.​എ​ൽ.​എ​യു​ടെ​യും ഇ​ട​പെ​ട​ലാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗം കൂ​ട്ടി​യ​ത്.

ആ​ല​ത്തി​യൂ​ർ സി.​ഡി.​പി.​ഒ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും പ​ക​രം ചു​മ​ത​ല മ​റ്റാ​ർ​ക്കും ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തോ​ടെ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ക്കു​ക​യും ശ​മ്പ​ള​ബി​ൽ സ​മ​ർ​പ്പി​ക്കാ​നാ​കാ​തെ വ​രു​ക​യും ചെ​യ്തു. ഇ​തോ​ടെ പു​റ​ത്തൂ​ർ, മം​ഗ​ലം, തൃ​പ്ര​ങ്ങോ​ട്, തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 148 അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യ​ത്തി​ലെ ജൂ​ൺ മാ​സ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ 4,300 രൂ​പ ഒ​ന്ന​ര മാ​സ​മാ​യി ല​ഭി​ച്ചി​രു​ന്നി​ല്ല.

ജി​ല്ല ഓ​ഫി​സ​ർ ശ്യാം ​ശ​ങ്ക​ർ ആ​ല​ത്തി​യൂ​ർ അ​ഡീ​ഷ​ന​ൽ ഐ.​സി.​ഡി.​എ​സ് ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും പൊ​ന്നാ​നി അ​ഡീ​ഷ​ന​ൽ സി.​ഡി.​പി.​ഒ ബീ​ന​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​മ്പ​ള​ബി​ൽ ചൊ​വ്വാ​ഴ്ച​ത​ന്നെ തി​രൂ​ർ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - ‘മാ​ധ്യ​മം’ വാ​ർ​ത്ത ഫ​ലം​ക​ണ്ടു; 148 അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ​ക്ക് നാ​ലു​ദി​വ​സ​ത്തി​ന​കം ശ​മ്പ​ളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.