Posted On
date_range Updated On
date_range പള്ളിയിൽ മോഷണം: പ്രതി പിടിയിൽ
ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് ജുമാമസ്ജിദിൽനിന്ന് പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും മോഷ്ടിച്ചയാളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ താഴെക്കോട് പൊന്നേത്ത് വീട്ടിൽ അബ്ദുൽ ലത്തീഫാണ് (53) പിടിയിലായത്. ഇയാൾ 13 കവർച്ച കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ പ്രമോദ്, എസ്.ഐ പ്രസാദ്, സി.പി.ഒമാരായ രാജീവ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.