ചേലേമ്പ്ര: ചേലേമ്പ്രയിൽ പട്ടാപകൽ മോഷണം. കുറ്റിപ്പറമ്പിലെ ബാങ്ക് ജീവനക്കാരിയുടെ വീട്ടിൽ നിന്ന് ഏഴര പവൻ സ്വർണാഭരണം കവർന്നു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് കവർച്ച നടന്നതെന്നാണ് വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നത്. മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ ചിത്രവും പതിഞ്ഞിട്ടുണ്ട്. മലപ്പുറത്ത് കാരാപ്പറമ്പിൽ അയ്യപ്പന്റെ മക്കളായ ഷീന, സുഭദ്ര, ഷീജ എന്നിവർ താമസിക്കുന്ന വീട്ടിലാണ് കവർച്ച. ഷീന മലപ്പുറത്ത് ബാങ്കിലേക്കും മറ്റ് രണ്ട് പേരും ജോലിക്കും പോയിരുന്നു. വീടിന്റെ അടുക്കള ഭാഗത്തിലൂടെ മേൽക്കൂരയുടെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. മുൻവാതിൽ അകത്ത് നിന്ന് പൂട്ടിയ ശേഷം കിടപ്പ് മുറികളിലെ അലമാരകളിലെ സാധനങ്ങൾ പുറത്തിട്ട് പരിശോധിച്ചാണ് കവർച്ച. ഷൈനി ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് പിൻഭാഗത്തെ വാതിൽ തുറന്നിട്ട നിലയിലും ഓടിളക്കിയ നിലയിലും കണ്ടത്. പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായും മനസിലായി. അലമാരയിൽ സൂക്ഷിച്ച ഏഴര പവൻ സ്വർണമാലയും വളയുമാണ് മോഷണം പോയത്.
ഫയൽ കൈയിൽ പിടിച്ചയാളുടെ ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്. ഷൈനിയും മുൻ ഗ്രാമപഞ്ചായത്ത് അംഗം വി.പി. ഫാറൂഖ് എന്നിവർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പൊലീസെത്തി സി.സി.ടി.വിയും മറ്റും പരിശോധിച്ച് തെളിവുകൾ ശേഖരിച്ച് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.