representational image
തിരൂർ: പുത്തനത്താണി-വട്ടത്താണി, പൂങ്ങോട്ടുകുളം-പൂക്കൈത റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു. തിരൂർ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട ഈ രണ്ട് റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. ജല അതോറിറ്റിയുടെ പ്രവൃത്തി മൂലം റോഡുകൾ ഗതാഗത യോഗ്യമല്ലാതായതിനെ തുടർന്ന് ഏറെ നാളായി ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ്അ നുഭവിക്കുന്നത്. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് റോഡ് പ്രവൃത്തി നീണ്ടു പോയത്.
ബന്ധപ്പെട്ട വകുപ്പുകളുമായി കുറുക്കോളി മൊയ്തീൻ എം.എൽ.എ നടത്തിയ ചർച്ചകളെ തുടർന്നാണ് സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതും പ്രവൃത്തി ആരംഭിക്കാൻ തീരുമാനമായതും. പുത്തനത്താണി-വട്ടത്താണി, പൂങ്ങോട്ടുകുളം-പൂക്കൈത റോഡുകളുടെ പ്രവൃത്തി ഉടൻ തുടങ്ങുംപുത്തനത്താണി-വട്ടത്താണി റോഡ് മേയ് എട്ടിനും പൂങ്ങോട്ടുകുളം റോഡ് 15നും പ്രവൃത്തികൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.