കാ​ണാ​താ​യ യു​വാ​വി​ന് വേ​ണ്ടി വ​ള്ളി​പ്പാ​ലം ചെ​റു​പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന എ​ട​വ​ണ്ണ അ​ഗ്നി​ര​ക്ഷ ഇ.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ൾ

ചെറുപുഴയിൽ കാണാതായ യുവാവിനെ കണ്ടെത്തിയില്ല

ഊർങ്ങാട്ടിരി: കിണറടപ്പൻ വള്ളിപ്പാലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായതായി സംശയം. കിണറടപ്പൻ സ്വദേശി വിഷാഗിനെയാണ് (20) കാണാതായത്. വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രവും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിരുന്നു.

തുടർന്ന് പ്രദേശവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തിരുവാലിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും അരീക്കോട് പൊലീസും എടവണ്ണ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും തിരച്ചിൽ നടത്തി. മുട്ടുവരെ മാത്രം വെള്ളമുള്ള ചെറുപുഴയിൽ സംഘം പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടത്താനായില്ല. തുടർന്ന് വൈകീട്ട് ആറോടെ തിരച്ചിൽ അവസാനിപ്പിച്ചു.

രാവിലെ പത്തിനാണ് യുവാവ് കുളിക്കാൻ എന്ന് പറഞ്ഞ് വീട്ടിൽനിന്ന് ചെറുപുഴയിലേക്ക് പോയത്. പിന്നീട് ആരും യുവാവിനെ കണ്ടിട്ടില്ല. അരക്കുതാഴെ മാത്രം വെള്ളമുള്ള പുഴയിൽ എങ്ങനെയാണ് യുവാവിനെ കാണാതാവുക എന്നാണ് തിരച്ചിലിനു നേതൃത്വം നൽകുന്നവർ ചോദിക്കുന്നത്.

എന്നാൽ, കാണാതായ വിഷാഗിന് അപസ്മാരം ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയായി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുപുഴയിൽ ജലനിരപ്പ് കുറവാണെങ്കിലും വലിയ കുത്തൊഴുക്കുണ്ട് എന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു.ശനിയാഴ്ച രാവിലെ മുതൽ വീണ്ടും തിരച്ചിൽ നടത്താനാണ് അധികൃതരുടെ തീരുമാനം.

പുഴയുടെ മറ്റു ഭാഗങ്ങളിലും തിരച്ചിൽ നടത്തും. യുവാവ് മറ്റെവിടേക്കെങ്കിലും പോയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ്, നാട്ടുകാർ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ അന്വേഷിച്ചുവരുകയാണ്. 

Tags:    
News Summary - The missing youth in Cherupuzha has not been found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.