സൈ​ഫു​ദ്ദീ​ൻ

50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മലപ്പുറം: 50 ഗ്രാം എം.ഡി.എം.എ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. വെള്ളില കോഴിപ്പറമ്പ് വലിയ പീടിയേക്കൽ സൈഫുദ്ദീനെയാണ് (36) വീട്ടിൽനടത്തിയ പരിശോധനയിൽ മലപ്പുറം എസ്.ഐ എ.എം. യാസിർ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് കാർ മാർഗം കൊണ്ടുവന്ന എം.ഡി.എം.എ രാത്രിയിൽ വീട്ടിൽ വെച്ച് പാക്കറ്റുകളാക്കുന്ന സമയത്താണ് പൊലീസ് എത്തി പരിശോധന നടത്തിയത്.

ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് സിന്തറ്റിക് ലഹരി വസ്തുക്കൾ കടത്തികൊണ്ടുവന്ന് വിൽപന നടത്തുന്ന സംഘങ്ങളെ കുറിച്ച് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതൽ ചോദ്യം ചെയ്തതിൽ ആവശ്യത്തിനനുസരിച്ച് എറണാകുളത്തേക്കും മറ്റു ജില്ലകളിലേക്കും എത്തിച്ചു കൊടുക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ള തായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. പരിശോധനക്ക് മലപ്പുറം ഡാൻസാഫ് സ്ക്വാഡ് സംഘം, മലപ്പുറം ഡിവൈ.എസ്.പി കെ.സി. സുഭാഷ് ബാബു, പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ അൻവർ സാദിഖ്, എസ്.പി.പി.ഒ രാജേഷ്, സുധീഷ് പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Man arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.