തിരൂരങ്ങാടി: വള്ളിക്കുന്ന്, മൂന്നിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂന്നിയൂർ മണ്ണട്ടാംപാറ ഡാമിെൻറ കൈവരി തകർന്നുവീണു.വ്യാഴാഴ്ച വൈകീട്ട് 6.30നാണ് ഡാമിലെ നടപ്പാതയുടെ കൈവരികൾ തകർന്നുവീണത്. 15 മീറ്ററോളം നീളത്തിലാണ് കൈവരി തകർന്നത്.
ഇതോടെ പാലത്തിലൂടെയുള്ള കാൽനടക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നിയൂർ, വള്ളിക്കുന്ന്, നന്നമ്പ്ര, എ.ആർ നഗർ ഗ്രാമപഞ്ചായത്തുകളിലെയും തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലെയും പതിനായിരക്കണക്കിന് ഏക്കർ ഭൂമിയിലെ കൃഷിക്കും പരിസരത്തെ കിണറുകളിലെ കുടിവെള്ളം സംരക്ഷിക്കാനുമാണ് 1957ൽ ഡാം നിർമിച്ചത്. 120 മീറ്ററിലധികം നീളമുണ്ട് തടയണക്ക്. കാലപ്പഴക്കം കാരണം ഡാമിന് തകർച്ച സംഭവിക്കുകയായിരുന്നു. ഡാമിെൻറ ചോർച്ചകാരണം പലവട്ടം പുഴയിൽ ഉപ്പുവെള്ളം കയറിയിരുന്നു. കർഷകരുടെയും നാട്ടുകാരുടെയും ഡാം സംരക്ഷണ സമിതിയുടെയും നിരന്തര പരാതിയെ തുടർന്ന് ഏതാനും വർഷം മുമ്പാണ് ഷട്ടർ അറ്റകുറ്റപ്പണി നടത്തിയത്.
ഡാം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കടക്കാട്ടുപാറയിൽ ഡാം നിർമിക്കാനുള്ള പ്രാഥമിക നടപടികൾ നടക്കുന്നുണ്ട്. മണ്ണട്ടാംപാറ ഡാം സംരക്ഷിക്കണമെന്ന് ഡാം സംരക്ഷണ സമിതി കൺവീനർ കടവത്ത് മൊയ്തീൻകുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.