ഫ​ർ​ണി​ച്ച​ർ ഷെ​ഡി​ന് തീ​പി​ടി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

തിരുവാലി: ഇല്ലത്തുകുന്നിൽ ജെംഫോർഡ് സ്കൂളിന് സമീപം ഫർണിച്ചർ ഷെഡിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. നിരവധി ഫർണിച്ചർ ഉരുപ്പടികൾ കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം.

നിലമ്പൂർ കരുളായിലെ പണിക്കവീട്ടിൽ നസീറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫർണിച്ചർ ഷെഡ്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവാലിയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Tags:    
News Summary - The furniture shed caught fire; Loss of lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.