മർദനത്തിൽ പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാർ
തിരൂർ ജില്ല ആശുപത്രിയിൽ
തിരൂര്‍: കെ.എസ്.ഇ.ബി ജീവനക്കാർക്ക് നടുറോഡില്‍ മർദനമേറ്റു. പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്മുണ്ടം കെ.എസ്.ഇ.ബി ഓഫിസിലെ സബ് എൻജിനീയര്‍ എ. മുഹമ്മദ് അഷറഫ്, ഡ്രൈവര്‍ എസ്.യു. ഷരണ്‍, ലൈന്മാന് സുനില്‍രാജ്, ഓവര്‍സിയര്‍മാരായ പി. അനില്‍, യു.വി. ബൈജു എന്നിവരെയാണ് സംഘം ചേർന്ന് മർദിച്ചത്. സാരമായി പരിക്കേറ്റ എ. മുഹമ്മദ് അഷറഫ് (38), ഡ്രൈവര്‍ എസ്.യു. ഷരണ്‍ (31) എന്നിവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വൈലത്തൂരിലെ പ്രധാന റോഡിൽ വെച്ചാണ് മർദനം. പിറകിലെത്തിയ വാഹനത്തിന്റ സൈഡ് ഗ്ലാസില്‍ കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെന്നാരോപിച്ചാണ് മർദനമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു. പൊന്മുണ്ടത്തുനിന്നും ജോലി കഴിഞ്ഞ് കരിങ്കപാറയിലെ ഓഫിസിലേക്ക് പോവുകയായിരുന്ന സമയത്താണ് മർദനം. കെ.എസ്.ഇ.ബി ജീവനക്കാരെ വളാഞ്ചേരിയില്‍നിന്ന് വരുകയായിരുന്ന കാറിലുണ്ടായിരുന്നവർ മർദിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.