tcg

നാട്ടിക എം.എ പ്രോജക്ടിലെ കോവിഡ്​ കെയർ സൻെറർ ആഗസ്​റ്റ്​ ആദ്യവാരം നാട്ടിക: ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ തൊഴില്‍ റിക്രൂട്ട്‌മൻെറ്​ കേന്ദ്രമായ നാട്ടിക എം.എ പ്രോജക്ട്​ കെട്ടിടത്തിലെ കോവിഡ് കെയർ സൻെറർ ആഗസ്​റ്റ്​ ആദ്യവാരം തുറക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കിയാണ് യൂസഫലി കോവിഡ് ചികിത്സക്കായി വിട്ടുനൽകുന്നത്. 1300 രോഗികൾക്ക് കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങളുണ്ട്. നാട്ടിക എം.എ പ്രോജക്ട്​ കെട്ടിടം സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള ഏറ്റവും വലുതും മികച്ചതുമായ കേന്ദ്രമാക്കി മാറ്റുമെന്ന്​ ഒരുക്കം വിലയിരുത്താൻ എത്തിയ മന്ത്രി പറഞ്ഞു. lulu covid care center1 lulu covid care center2 lulu covid care center3 നാട്ടിക എം.എ പ്രോജക്ട്​ കെട്ടിടത്തിലെ കോവിഡ് കെയർ സൻെററിലെ സൗകര്യം മന്ത്രി എ.സി. മൊയ്തീ​ൻെറ നേതൃത്വത്തിൽ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.