മായം കലർത്തിയാൽ കിട്ടും എട്ടിന്‍റെ പണി: പരിശോധന ഊർജിതമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്

മലപ്പുറം: ഷവര്‍മ കഴിച്ച വിദ്യാർഥിനി മരിച്ച സംഭവത്തെത്തുടര്‍ന്ന് ജില്ലയില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കിയെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷ കമീഷണറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ 75 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ജില്ലയിലെ വിവിധ ഷവര്‍മ വില്‍പനകേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യവിപണന കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആറ് കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു. ഒരാഴ്ചക്കിടെ രണ്ട് സ്ഥാപനം പൂട്ടിച്ചതായും 35,000 രൂപ പിഴ ചുമത്തിയതായും അസിസ്റ്റന്‍റ് കമീഷണർ കെ.കെ. അനിലന്‍ അറിയിച്ചു. വിവിധ സ്ഥാപനങ്ങളില്‍നിന്നായി ഏഴ് സർവെയ്ലന്‍സ് സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുമുണ്ട്. വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 11 സ്ഥാപനത്തിന് നോട്ടീസും നല്‍കി.

ജില്ലയില്‍ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ ലബോറട്ടറി ഉപയോഗിച്ച് 11 ഇടത്താണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ ജി.എസ്. അര്‍ജുന്‍, ഡോ.വി.എസ്. അരുണ്‍കുമാര്‍, ഡോ. കെ.സി. മുഹമ്മദ് മുസ്തഫ, പി. അബ്ദുൽ റഷീദ്, യു.എം. ദീപ്തി, ബിബി മാത്യു, കെ.ജി. രമിത, ആര്‍. ശരണ്യ, പ്രിയ വില്‍ഫ്രെഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Strengthens inspections by the Food Safety Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.