ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പേ ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​നി​മ​ൽ റെ​സ്ക്യൂ ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ

തെ​രു​വു​നാ​യ് ആ​ക്ര​മ​ണം ആ​ല​ങ്കോ​ട്ട് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

ച​ങ്ങ​രം​കു​ളം: തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി പേ ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ട​ന്നു. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി തെ​രു​വു​നാ​യ് ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഭ​ര​ണ സ​മി​തി​യും മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

ച​ങ്ങ​രം​കു​ളം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ആ​സി​യ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സു​ബൈ​ർ ഉ​ദി​നു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ഫ​വാ​സ് മാ​ളി​യേ​ക്ക​ൽ, ശാ​രി​ക മു​ര​ളീ​ധ​ര​ൻ, വാ​ർ​ഡ് മെം​ബ​ർ സി​ന്ധു മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​ങ്ങ​രം​കു​ളം മൃ​ഗ​ശു​പ​ത്രി സീ​നി​യ​ർ വെ​റ്റി​റി​ന​റി സ​ർ​ജ​ൻ ഡോ. ​പാ​മി ടി. ​മാ​ളി​യേ​ക്ക​ൽ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി​ജി ആ​ഗ്ന​സ്, വി.​വി. ദീ​പ​ക്, അ​റ്റ​ൻ​ഡെ​ർ പ്ര​ദീ​പ്, അ​നി​മ​ൽ റെ​സ്ക്യൂ ഫോ​ഴ്സ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് കു​ത്തി​വെ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Stray Dog Attack: Defensive Measures Launched in Alankode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.