മലപ്പുറം: ചെറിയ പ്രായത്തിൽതന്നെ കായികതാരങ്ങളെ കണ്ടെത്താനും വിദഗ്ധ പരിശീലനം നൽകാനും ജില്ല സ്പോർട്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ഫെബ്രുവരി മൂന്നു മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 'ടാലൻറ് ഹണ്ട്' നടത്തുന്നു. രണ്ട് ദിവസം നീളുന്ന ടാലൻറ് ഹണ്ടിൽ ഫുട്ബാൾ, ബാസ്കറ്റ് ബാൾ, വോളിബാൾ, അത്ലറ്റിക്സ്, കബഡി, കനോയിങ് കയാക്കിങ്, വെയിറ്റ് ലിഫ്റ്റിങ്, ഖൊ-ഖൊ എന്നീ കായിക ഇനങ്ങളിൽ സെലക്ഷൻ ട്രയൽസ് നടത്തും. നിലവിൽ ആറ്്്, ഏഴ് ക്ലാസിൽ പഠിച്ചവരും 2009 ജനുവരി ഒന്നിനും 2010 ഡിസംബർ 31നുമിടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെങ്കടുക്കാം. രാവിലെ 7.30ന് അതത് കേന്ദ്രങ്ങളിലെ മൈതാനത്ത് സ്വന്തം കിറ്റ് സഹിതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പെങ്കടുക്കണം. സംസ്ഥാന സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ, ജില്ല സ്പോർട്സ് അക്കാദമി, സായി തുടങ്ങിയ പരിശീലനകേന്ദ്രങ്ങളിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പെങ്കടുക്കാൻ വേണ്ട ക്ലാസും ഉണ്ടായിരിക്കും.
ടാലൻറ് ഹണ്ട് കേന്ദ്രങ്ങൾ
ജില്ലയിലെ ടാലൻറ് ഹണ്ട് നടത്തുന്ന സ്ഥലവും തീയതിയും താഴെ: മലപ്പുറം എം.എസ്.പി.യു.പി സ്കൂൾ (ഫെബ്രുവരി മൂന്ന്്, നാല്), പൊന്നാനി എ.വി സ്കൂൾ (ഫെബ്രുവരി ആറ്, തിരൂർ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയം (ഫെബ്രുവരി എട്ട്, ഒമ്പത്), കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഗ്രൗണ്ട് (ഫെബ്രുവരി 10, 11), ഉൗർങ്ങാട്ടിരി പഞ്ചായത്ത് ഗ്രൗണ്ട് (ഫെബ്രുവരി 13, 14), നിലമ്പൂർ എം.എസ്.പി ഗ്രൗണ്ട് (ഫെബ്രുവരി 15, 16), എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ (ഫെബ്രുവരി 17, 18), കാളികാവ് ജി.എച്ച്.എസ്.എസ് (ഫെബ്രുവരി 20, 21), പെരിന്തൽമണ്ണ ജി.എച്ച്.എസ്.എസ് (ഫെബ്രുവരി 22, 23), മഞ്ചേരി ജി.ബി.എച്ച്.എസ് (ഫെബ്രുവരി 24, 25). ഫോൺ: 0483-2734701, 9495243423.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.