തേഞ്ഞിപ്പലം: തെരുവുനായ്ക്കളുടെ കടിയേറ്റാല്‍ ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പേ വിഷബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ പദ്ധതിയുടെ ഭാഗമായി തേഞ്ഞിപ്പലത്ത് ഇതുവരെ ആന്റീറാബീസ് കുത്തിവെപ്പ് നല്‍കിയത് 145 തെരുവുനായ്ക്കൾക്ക്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ 15 വരെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ മാസ്ഗോഡ് വാക്സിനേഷന് കാമ്പയിന് നടത്തുന്നത്. പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് 50,000 രൂപ മുടക്കിയാണ് പഞ്ചായത്ത് പരിധിയില്‍ നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്.
ചേലേമ്പ്രയിലെ തെരുവുനായ് പിടിത്ത സംഘത്തിന്റെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആദ്യഘട്ട പ്രതിരോധ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നും പരമാവധി നായകള്‍ക്ക് ആന്റീറാബീസ് കുത്തിവെപ്പ് തുടര്‍ന്നും നല്‍കുമെന്നും വെറ്ററിനറി ഡിസ്പെന്‍സറി ഡോ. എം. നര്‍മദ പറഞ്ഞു. മൂന്നുമാസത്തില്‍ കൂടുതല്‍ പ്രായമുള്ള നായ്ക്കളെ പിടികൂടുന്ന സ്ഥലത്ത് വെച്ചുതന്നെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കെ.സി. ശ്രുതി കുത്തിവെപ്പ് നല്‍കും. പുലര്‍ച്ച നാലുമുതല്‍ രാത്രി ഒമ്പതുവരെ കുത്തിവെപ്പ് നല്‍കുന്നതിനായി ഈ സംഘം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ടുണ്ട്. കുത്തിവെപ്പ് നല്കിയ നായ്ക്കളെ തിരിച്ചറിയാന്‍ പിറകുഭാഗത്ത് പെയിന്റ് അടിക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.