കീഴാറ്റൂർ: പഞ്ചായത്തിലെ മഖാംപടിയിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ തറവാട് വീട്ടുവളപ്പിൽ ഇറക്കിയ കൃഷി വിളവെടുത്തു. മോണിങ് ഫാം പദ്ധതി പ്രകാരം ഡി.വൈ.എഫ്.ഐ കീഴാറ്റൂർ മേഖല കമ്മിറ്റി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്പീക്കറുടെ മാതാവ് പി. സീതാലക്ഷ്മി നിർവഹിച്ചു. യുവാക്കളെ കാർഷികവൃത്തിയിൽ തൽപരരാക്കുക, ജൈവ കാർഷികരീതിയെ പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവിഷ്കരിച്ച പദ്ധതിയാണ് മോണിങ് ഫാം. ലോക്ഡൗൺ കാലത്ത് വിളവിറക്കിയ 13 ഇന പച്ചക്കറിക്കാണ് നൂറുമേനി വിളവ് ലഭിച്ചത്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് പി. രതീഷ്, മേഖല സെക്രട്ടറി കെ.ടി. മുസ്തഫ, പ്രസിഡൻറ് എ.പി. ഷമീർ, മോണിങ് ഫാം കൺവീനർ മിഥുൻ മഖാംപടി, സി. വാസുദേവൻ, പാറമ്മൽ കുഞ്ഞിപ്പ, കക്കാട്ടിൽ കുഞ്ഞിപ്പ, അനീസ് കുന്നത്തുപറമ്പിൽ, ഋഷികേഷ്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.