side story സർക്കാർ വാർഷികം: മെഗാമേളക്ക്​ ഇന്ന് സമാപനം

സർക്കാർ വാർഷികം: മെഗാമേളക്ക്​ ഇന്ന് സമാപനം തിരൂർ: സർക്കാർ വാർഷികത്തോടനുബന്ധിച്ച്​ തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കൻഡറി സ്കൂളിലും എസ്.എസ്.എം പോളിടെക്‌നിക് കോളജിലുമായി സംഘടിപ്പിച്ച 'എന്‍റെ കേരളം എന്‍റെ അഭിമാനം' പ്രദര്‍ശന വിപണന ഭക്ഷ്യ മെഗാമേള തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് 6.30ന് സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരവും മികച്ച സെമിനാര്‍ നടത്തിയ സര്‍ക്കാര്‍ വകുപ്പിനുള്ള പുരസ്കാരവും വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.