അഴുക്കുചാൽ ഇടിഞ്ഞ് തകർന്നു; ഒഴൂരിലെ അനധികൃത എം സാൻഡ് യാർഡിനെതിരെ നാട്ടുകാർ

താനൂർ: ഒഴൂർ പഞ്ചായത്ത് 19ാം വാർഡിലെ വെട്ടുകുളം പുത്തൻതെരു-ഒഴൂർ റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന എം സാൻഡ്, മെറ്റൽ യാർഡിനെതിരെ നാട്ടുകാരുടെ പരാതി. യാർഡിന്റെ പ്രവർത്തനം മൂലം റോഡരികിലെ അഴുക്കുചാൽ ഇടിഞ്ഞ് തകർന്നതായും റോഡിന്റെ ഒരുഭാഗം അപകടാവസ്ഥയിലായതായും നാട്ടുകാർ ആരോപിച്ചു. പൊതുമുതൽ നശിപ്പിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വാർഡ് അംഗം അഷ്കർ കോറാട് പറഞ്ഞു.

റോഡിന്റെയും അഴുക്കുചാൽ സംവിധാനത്തിന്റെയും തകർച്ച പരിഹരിക്കാനും അനധികൃത പ്രവർത്തനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർഡ് അംഗം അഷ്കർ കോറാട്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ വിശാറത്ത്, സലീം മുക്കാട്ടിൽ, സുലൈമാൻ കണ്ണാഞ്ചേരി, രാജീവ് പൊട്ടാഞ്ചേരി, അലി കുന്നപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. റോഡും പൊതുസൗകര്യങ്ങളും സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Sewer Collapse Sparks Protest Over Illegal M-Sand Yard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.