മഴ പെയ്തില്ല, പുഴ നിറഞ്ഞില്ല; കടലുണ്ടിപ്പുഴയിൽ മണല്‍ക്കടത്ത് സജീവം

വേങ്ങര: കാലവർഷം വൈകുന്നതും പുഴയിൽ വെള്ളം കുറയുന്നതും മണലൂറ്റുകാർക്ക് അനുഗ്രഹമായി. വെള്ളം കുറഞ്ഞതോടെ കടലുണ്ടിപ്പുഴയിൽ പറപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ മണല്‍ക്കടത്ത് സജീവമായി. വട്ടപറമ്പ് പടിഞ്ഞാറേ പാടം തോട് വഴിയും ഇല്ലിപ്പിലാക്കല്‍ മുച്ചറാണി കടവിലും കല്ലക്കയത്തുമാണ് വലിയ തോതില്‍ മണൽക്കടത്ത് നടക്കുന്നത്.

തോണി ഉപയോഗിച്ചാണ് പുഴയില്‍നിന്ന് വലിയ തോതില്‍ മണലൂറ്റ് നടത്തുന്നത്. ഇതിന് നിരവധി അനധികൃത മണല്‍ തോണികള്‍ പുഴയിലുണ്ട്. രാത്രികളിലാണ് ഇവിടങ്ങളില്‍ സിമന്‍റ് ചാക്കിൽ നിറച്ചു കൂട്ടിയിട്ട മണല്‍ ലോറികളില്‍ കടത്തുന്നത്.

പഞ്ചായത്തിലെ പ്രധാന കടവായ പുഴച്ചാല്‍ കാവിന്‍മുമ്പില്‍ കടവില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ചങ്ങല ഇട്ട് പൂട്ടി മണല്‍ വാഹനങ്ങള്‍ ഇറങ്ങുന്നത് തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രികളില്‍ ഇത് തുറന്നും മണല്‍ കടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.

Tags:    
News Summary - Sand smuggling in kadalundi River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.