സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് മ​ഞ്ചേ​രി​യി​ൽ നി​ർ​മി​ച്ച സ​മ​സ്ത സെ​ന്റ​ർ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സമസ്ത സെന്റർ നാടിന് സമർപ്പിച്ചു

മഞ്ചേരി: സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് മഞ്ചേരിയിൽ നിർമിച്ച സമസ്ത സെന്റർ നാടിന് സമർപ്പിച്ചു. വിശാലമായ പള്ളി, ഷോപ്പിങ് സെന്റർ, കോൺഫറൻസ് ഹാൾ, ലൈബ്രറി, ഗെസ്റ്റ് റൂം, യാത്രക്കാരായ സ്ത്രീകൾക്കുള്ള നമസ്കാര ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയത്. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു.

എൻജിനീയർ പി. മുഹമ്മദ് അനീസ് പെരിന്തൽമണ്ണ, കെ.പി. സൈദ് നാട്ടുകൽ എന്നിവർക്ക് ജിഫ്രി തങ്ങൾ ഉപഹാരം നൽകി. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാർ, യു.എ. ലത്തീഫ് എം.എൽ.എ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, മുൻ എം.എൽ.എ എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, എം.പി.എം. ശരീഫ് കുരിക്കൾ,

ഇ. മൊയ്തീൻ ഫൈസി പുത്തനഴി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹിമാൻ മുസ്‍ലിയാർ, കെ.എ. റഹ്മാൻ ഫൈസി കാവനൂർ, എം.എ. ചേളാരി, നിർമാൺ മുഹമ്മദലി ഹാജി, സ്വാബിഖലി ശിഹാബ് തങ്ങൾ, ഫഖ്റുദ്ദീൻ തങ്ങൾ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, കെ. മോയീൻ കുട്ടി, സലീം എടക്കര, ഷാഹുൽ ഹമീദ് മേൽമുറി, ഒ.ടി. മുസ്തഫ ഫൈസി, ഒ.പി. കുഞ്ഞാപ്പു ഹാജി പൂക്കൊളത്തൂർ, കുഞ്ഞുമോൻ ഹാജി വാണിയമ്പലം, ഹസൻ ഫൈസി പന്നിപ്പാറ, ഉമ്മർ ദർസി തച്ചണ്ണ, മജീദ് പത്തപ്പിരിയം, ജലീൽ ഫൈസി അരിമ്പ്ര, കെ. ലത്തീഫ് ഫൈസി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Samasta Center dedicated to manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT