ക​ടു​ങ്ങൂ​ത്ത് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക് റോ​ഡ്​ നി​ർ​മി​ച്ച ശേ​ഷം സ്ഥ​ലം സൗ​ജ​ന്യ​മാ​യി

വി​ട്ടു​ന​ൽ​കി​യ ഉ​ട​മ​ക​ളും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മ​ഞ്ഞ​ളാം​കു​ഴി അ​ലി

എം.​എ​ൽ.​എ​ക്കൊ​പ്പം

ഒ​ത്തൊ​രു​മി​ച്ച്​ നാ​ട്; ക​ടു​ങ്ങൂ​ത്ത് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ റോ​ഡാ​യി

മ​ല​പ്പു​റം: ക​ടു​ങ്ങൂ​ത്ത് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക് സ​മീ​പ​വാ​സി​ക​ൾ വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ റോ​ഡ് നി​ർ​മി​ച്ചു. ചെ​റ​യ​കു​ത്ത് അ​ബൂ​ബ​ക്ക​ർ, മേ​ലേ​തി​ൽ ഉ​സ്മാ​ൻ എ​ന്നി​വ​ർ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് സ​മീ​പ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ഴി നി​ർ​മി​ച്ച​ത്. 60 മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡി​ന്​ ആ​വ​ശ്യ​മാ​യ 4.6 സെ​ന്‍റ് ഭൂ​മി​യാ​ണ്​ വി​ട്ടു​ന​ൽ​കി​യ​ത്. നി​ല​വി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ വ​ഴി​പോ​ലു​മി​ല്ലാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ, ആ​ർ.​ഡി.​ഒ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫി​സ​ർ, ഭൂ​വു​ട​മ​ക​ൾ, ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എ​ന്നി​വ​ർ നേ​ര​ത്തേ ന​ട​ന്ന ച​ർ​ച്ച​യി​ൽ വ​ഴി ന​ൽ​കാ​നു​ള്ള സ്ഥ​ലം ന​ൽ​കാ​മെ​ന്ന് സ്ഥ​ല​മു​ട​മ​ക​ൾ സ​മ്മ​തി​ച്ച​ത്. താ​ലൂ​ക്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ ന​ട​ത്തി റോ​ഡ് മാ​പ്പ് ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് നി​ർ​മി​ച്ച​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ്, വൈ​ദ്യു​തി എ​ന്നി​വ​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി.

കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​​ ഹു​സൈ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി. ഹാ​രി​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ശ​ബീ​ബ ഹ​മീ​ദ്, സി.​എ​ച്ച്. ഫാ​റൂ​ക്ക് മാ​സ്റ്റ​ർ, ക്ഷേ​ത്ര പൂ​ജാ​രി വി​ഷ്ണു, എം.​കെ. മു​സ്ത​ഫ, സി.​ടി. ഹ​മീ​ദ്, എം.​കെ. കു​ഞ്ഞാ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ഉ​ട​മ​ക​ളെ അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Road to Kaduthoog Mahadeva Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.